കേരള ഫിഷറീസ് സമുദ്ര പഠന സർവകലാശാലയുടെ (കുഫോസ്) ഫാക്കൽറ്റി ഓഫ് ഫിഷറീസ് ആൻഡ് ഓഷ്യൻ സ്റ്റഡീസിന് കീഴിലുള്ള മറൈൻ ബയോസയൻസ് വകുപ്പിലെ എം.എസ്.സി. മറൈൻ ബയോളജി പ്രോഗ്രാമിന്റെ പരീക്ഷാഫലം പ്രഖ്യാപിച്ചു. ......
കൊച്ചി : ഫെസ്റ്റിവല്‍ സിനിമകളിലൂടെയാണ് ഓരോ രാജ്യത്തിലെ ജീവിതങ്ങളും, മനുഷ്യരുടെ വികാരങ്ങളും കാണാന്‍ സാധിക്കുന്നതെന്ന് ് പ്രശസ്ത സംവിധായകന് പ്രജേഷ് സെന്‍ പറഞ്ഞു. ചാവറ കള്‍ച്ചറല്‍ സെന്റ്റും കൊച്ചി ഫിലിം സൊസൈറ്റിയും ഗോയിഥേ സെന്‍ട്രവും ചേര്‍ന്ന് സംഘടിപ്പിച്ച ജര്‍മ്മന്‍ ഫിലിം ഫെസ്റ്റിവല്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ......
ദോഹ:കാണാതായ തന്റെ ഓമനപ്പൂച്ചയെ സുരക്ഷിതമായി തിരികെ എത്തിക്കുന്നവർക്ക് 1,00,000 (ഒരു ലക്ഷം) ഖത്തർ റിയാൽ സമ്മാനം പ്രഖ്യാപിച്ച് ഉടമസ്ഥർ. ഇന്ത്യൻ രൂപ കണക്കാക്കുകയാണെങ്കിൽ ഏകദേശം 26 ലക്ഷത്തോളം രൂപ വരുമിത്! ഖത്തറിലാണ് വളർത്തുമൃഗ സ്നേഹികളെയും നാട്ടുകാരെയും ഒരുപോലെ അത്ഭുതപ്പെടുത്തിയ ഈ സംഭവം.
മുൻനിര മാധ്യമങ്ങൾ പങ്കുവെച്ച ഈ വാർത്ത ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ തോതിലാണ് പ്രചരിക്കുന്നത്.
'റെക്സ്' (Rex) എന്നാണ് കാണാതായ പൂച്ചയുടെ പേര്. ......

ടെഹ്റാൻ ന്യൂയോർക്ക്:
അമേരിക്ക സൈനിക സമ്മർദ്ദംകുറയ്ക്കുകയും ഇറാനിയൻ തുറമുഖങ്ങൾക്കെതിരെയുള്ള ഉപരോധം പിൻവലിക്കുകയും ചെയ്താൽ ഏഴ് ദിവസത്തിനുള്ളിൽ 'ഹോർമുസ് കടലിടുക്ക്' തുറക്കാൻ തയ്യാറാണെന്ന് ഉന്നത ഇറാനിയൻ ഉദ്യോഗസ്ഥൻ അറിയിച്ചതായി റോയിട്ടേഴ്സ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
യു.എൻ പൊതുസഭയിൽ പങ്കെടുക്കുന്ന ഇറാനിയൻ പ്രതിനിധി സംഘത്തിന് അമേരിക്കൻ ഉദ്യോഗസ്ഥരുമായി നയതന്ത്ര ചർച്ചകൾ പുനരാരംഭിക്കാൻ പൂർണ്ണ അധികാരമുണ്ടെന്നും ഉദ്യോഗസ്ഥൻ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ ഈ വിഷയം പ്രായോഗികമായി എങ്ങനെ നടപ്പിലാക്കുമെന്നതിൽ കൂടുതൽ വ്യക്തത വന്നിട്ടില്ല, ഇതിനോട് അമേരിക്ക ഇതുവരെ പ്രതികരിച്ചിട്ടുമില്ല.മേഖലയിലെ യുദ്ധം അവസാനിപ്പിക്കുക (ലെബനനിലെ ഇസ്രായേൽ ആക്രമണം ഉൾപ്പെടെ), മരവിപ്പിച്ച ഇറാനിയൻ ഫണ്ടുകൾ വിട്ടുനൽകുക തുടങ്ങിയ നിബന്ധനകളും ഹോർമുസ് കടലിടുക്ക് തുറക്കുന്നതിനായി ഇറാൻ മുന്നോട്ടുവെച്ചിട്ടുണ്ട്.
ഞായറാഴ്ച ഇരുരാജ്യങ്ങളും പരസ്പരം മുന്നറിയിപ്പുകൾ നൽകിയിരുന്നെങ്കിലും, യു.എൻ സമ്മേളനത്തിനായി ന്യൂയോർക്കിലെത്തുന്ന ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാനുമായി (Masoud Pezeshkian) കൂടിക്കാഴ്ചയ്ക്ക് തയ്യാറാണെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സൂചന നൽകി.തന്ത്രപ്രധാനമായ ഈ മേഖലയിലൂടെയുള്ള ഗതാഗതം കുറഞ്ഞെങ്കിലും, നയതന്ത്ര ചർച്ചകൾക്കുള്ള സാധ്യതകൾ തെളിഞ്ഞതോടെ ആഗോള വിപണിയിൽ എണ്ണവിലയിൽ തുടർച്ചയായ നാലാം ദിവസവും ഇടിവ് രേഖപ്പെടുത്തി. ......
ചങ്ങനാശ്ശേരി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയും നഗ്നദൃശ്യങ്ങൾ പ്രചരിപ്പിക്കുകയും ചെയ്ത കേസിൽ പ്രതിക്ക് 31 വർഷം കഠിനതടവും 82,000 രൂപ പിഴയും ശിക്ഷ വിധിച്ചു. കുറിച്ചി വില്ലേജ് ഇത്തിത്താനം കരയിൽ കാഞ്ഞിരത്തുംമൂട്ടിൽ വീട്ടിൽ ബിജുവിന്റെ മകൻ ഷാബിൻ പി.കെ. ആണ് ശിക്ഷിക്കപ്പെട്ടത്.
ഫോണിലൂടെ 17 വയസ്സുകാരിയായ അതിജീവിതയെ പരിചയപ്പെട്ട പ്രതി പിന്നീട് പെൺകുട്ടിയുടെ വീട്ടിലെത്തി ശാരീരിക ബന്ധത്തിലേർപ്പെട്ടെന്നാണ് കേസ്. ......
തിരുവനന്തപുരം: മന്ത്രി കെ.എം. ഷാജിയുടെ വിവാദ റേഞ്ച് റോവർ യാത്രയിൽ പുതിയ വഴിത്തിരിവ്.......
കായംകുളം പെരിങ്ങാല തെക്കേതാണുവേലിൽ { ഇന്നത്തെ റെയിൽവേ സ്റ്റേഷനു പടിഞ്ഞാറ് }ഭാഗം നാണിയമ്മ വെളുത്ത കുഞ്ഞ് ദമ്പതികളുടെ മകനായി 1929ൽ കൊല്ലവർഷം 1106ൽ{ മലയാള മാസവും ഇംഗ്ലീഷ് മാസവും തമ്മിൽ ചെറിയ വ്യത്യാസങ്ങൾ സ്വാഭാവികമാണ് } ജനിച്ചു. അച്ഛൻ തേങ്ങാ വാങ്ങിച്ചു വിൽപ്പന നടത്തിയുള്ള സാധാരണ കുടുംബം ആയിരുന്നു. ......
പ്രമുഖ ടെക്നോളജി ബ്രാൻഡായ ഐടെൽ എ300സി 4ജി സ്മാർട്ട്ഫോൺ ഇന്ത്യയിൽ അവതരിപ്പിച്ചു. 6000 എംഎഎച്ച് ബാറ്ററി, 18 വാട്ട് ഫാസ്റ്റ് ചാർജിങ്, 12 ജിബി വരെ എഫക്റ്റീവ് റാം, ആൻഡ്രോയിഡ് 16 ഗോ, 6.56 ഇഞ്ച് എച്ച്ഡി പ്ലസ് 90 ഹെർട്സ് ഡിസ്പ്ലേ, എംഐഎൽ-എസ്ടിഡി-810എച്ച് മിലിട്ടറി ഗ്രേഡ് ഡ്യൂറബിലിറ്റി എന്നിവയാണ് പ്രധാന സവിശേഷതകൾ. ......
പ്രമുഖ ഓഹരി വ്യാപാര സ്ഥാപനങ്ങളുടെ പേരിൽ സോഷ്യൽ മീഡിയ കേന്ദ്രീകരിച്ച് വൻ വ്യാജ നിക്ഷേപ തട്ടിപ്പ് നടത്തുന്ന സംഘങ്ങൾ സജീവമാകുന്നു. ഓഹരി വിപണിയിലെ പ്രമുഖരുടെയും പ്രശസ്ത സ്ഥാപന മേധാവികളുടെയും എഐ വിഡിയോകൾ നിർമിച്ച്, വൻ ലാഭം വാഗ്ദാനം ചെയ്യുന്ന പരസ്യങ്ങൾ ഫെയ്സ്ബുക്, ഇൻസ്റ്റഗ്രാം തുടങ്ങിയ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചാണ് തട്ടിപ്പുകാർ ആളുകളെ ആകർഷിക്കുന്നത്.
ഇത്തരം വ്യാജ പരസ്യങ്ങളിൽ താല്പര്യം പ്രകടിപ്പിച്ചു ക്ലിക് ചെയ്യുന്നവരെ, ട്രേഡിങ് പഠിപ്പിക്കാനെന്ന വ്യാജേന വാട്സാപ്, ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് ആഡ് ചെയ്യുന്നു. ......
മേടം: അനുകൂല ദിനമാണ്. ഏറ്റെടുക്കുന്ന കാര്യങ്ങളിൽ വിജയം നേടാനും അംഗീകാരം ലഭിക്കാനും സാധ്യതയുണ്ട്.......